സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2022 (09:14 IST)
തീര്‍ഥാടകരുടെ തിരക്ക് കൂടിയതോടെ പമ്പയിലും നിലയ്ക്കലും ബസ് കിട്ടാതെ വലഞ്ഞ് അയ്യപ്പന്മാര്‍. ഒടുവില്‍ ഈ സങ്കടം അയ്യപ്പന്‍മാര്‍ ഹൈക്കോടതിയെ കത്ത് മുഖാന്തിരം അറിയിച്ചതോടെ ഹൈക്കോടതി ഇടപെടുകയായിരുന്നു. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബസുകളില്‍ കയറാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. ഇവരെ ബസ്സിന്റെ മുന്‍ വാതിലിലൂടെ ആദ്യം കയറാന്‍ അനുവദിക്കണം. അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിന്‍വാതില്‍ വഴി കയറ്റാവൂ. നടപടികള്‍ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.