അനുബന്ധ വാര്‍ത്തകള്‍
- തെലങ്കാനയിൽ പടക്കശാലയിൽ പൊട്ടിത്തെറി: 10 പേർ മരിച്ചു
- യാതൊരു ജനാധിപത്യ വിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ട്: തോമസ് ഐസക്
- അനധികൃത ബ്യൂട്ടിസ്പാ നിർമ്മാണം: പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ് നൽകി
- ജി വി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ ആസൂത്രിതമെന്ന് റിപ്പോർട്ട്: പ്രിൻസിപ്പൾ പ്രതിസ്ഥാനത്ത്
- റിയൽമി 1 റെഡ് വേരിയന്റ് പുറത്തിറക്കി ഓപ്പോ; വില വെറും 10,990 !
ജെസ്നയെ കുറിച്ച് സൂചനകളൊന്നുമില്ലെന്ന് സർക്കാർ; മുണ്ടക്കയത്ത് കടയിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞത് ജെസ്നയല്ലെന്ന് പിതാവ് ജെയിംസ്
പത്തനംതിട്ട മുക്കോട്ടുതറയിൽ നിന്നും കാണാതായ ജെസ്‌നയെ കുറിച്ച് സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാധ്യമായ എല്ലാ അന്വേഷണവും നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അതേ സമയം മുണ്ടക്കയത്തെ കടയിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞത് ജേസ്നയല്ലെന്ന് പിതാവ് ജെയിംസ് പറഞ്ഞു. മുണ്ടക്കയത്തെ ഒരു കടയിലെ സി സി ടിവി ക്യാമറയിൽ ജെസ്നയേയും സുഹൃത്തിനേയും കണ്ടതായി റിപ്പോർട്ട് വന്നിരുന്നു എന്നാൽ ദൃശ്യങ്ങളിലുള്ളത് ജെൻസയല്ലെന്നാണ് പിതാവിന്റെ വാദം
ദൃശ്യങ്ങളിൽ ആൺ സുഹൃത്തിനെ വ്യക്തമായി കാണാം. ഈ സമയം ജെസ്നയോട് സാദൃശ്യമുള്ള പെൺകുട്ടി കടയുടെ മുന്നിലൂടെ പോയതാണ് പൊലീസിന് സംശയം ഉണ്ടാക്കുന്നത്. ജെസ്നയുടെ സുഹൃത്ത് ഈ സമയം കോളേജിൽ പോകുന്നതിനായി ഇവിടെ ഉണ്ടായിരുന്നതായി സ്തിരികരിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ കാണുന്നത് ജെസ്ന തന്നെയാണോ എന്ന കാര്യത്തിൽ സംശയമുള്ളതായി പൊലീസും വ്യക്തമാക്കിയിരുന്നു.