1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. realmi 1

റിയൽമി 1 റെഡ് വേരിയന്റ് പുറത്തിറക്കി ഓപ്പോ; വില വെറും 10,990 !

വാർത്ത
ഓപ്പോയുടെ റിയൽമി സീരീസിലെ റിയൽമി 1 റെഡ് വേരിയന്റ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. 10,990 എന്ന അതിശയിപ്പിക്കുന്ന വിലയിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. നേരത്തെ റിയൽമി 1 ബ്ലാക്ക് വേരിയന്റ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 
 
മികച്ച സ്പെസിഫിക്കേഷനുമായാണ് ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. 4 ജി ബി റാമും 64 ജിബി ഇന്റേർണൽ സ്റ്റോറേജും കമ്പനി റിയൽമി 1 ൽ ഒരുക്കിയിട്ടുണ്ട്. 6 ഇഞ്ച് വലിയ ഡിസ്പ്ലെ ഫോനിൽ മികച്ച വിശ്വൽ കോണ്ടാക്ട് നൽകുന്നു. 13 മെഗാപിക്സൽ റിയർ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിൽ ൻൽകിയിരിക്കുന്നത്. 3410 mAh ആണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 
About Writer
Sumeesh
അടുത്ത ലേഖനം
ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയില്ല; ലഫ്. ഗവര്‍ണര്‍ സ്വതന്ത്ര തീരുമാനം സ്വീകരിക്കേണ്ട, അധികാരം പരിമിതമെന്നും സുപ്രീംകോടതി