അനുബന്ധ വാര്‍ത്തകള്‍
- രക്തസമ്മർദ്ദത്തോട് നോ പറയാം
- കച്ചവടം പൊടിപൊടിച്ച് ഓൺലൈൻ വ്യാപാരം; ഈ വർഷം 221,100 കോടി രൂപയുടെ വിൽപന
- അടുക്കളയിൽ തേങ്ങ ഉടക്കുന്നത് നിസാര കാര്യമല്ല !
- കണക്ക് പരീക്ഷയിൽ 35ൽ 40, മാർക്ക് കണ്ട് വിദ്യാർത്ഥിയുടെ കണ്ണ് തള്ളി; ബീഹാർ പരീക്ഷാ ബോർഡ് വീണ്ടും അപഹാസ്യമാകുന്നു
- കോഴിക്കോട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു, നിയന്ത്രണങ്ങൾ നീക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ 12ന് തുറക്കും
ജെസ്നയുടെ സുഹൃത്തിനെ നുണപരിശോധനക്ക് വിധേയനാക്കും
മുക്കോട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മറിയം ജെയിംസിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി സുഹൃത്തിനെ നുണ പരിശോധനക്ക് വിധേയനാക്കാൻ പൊലീസ് തയ്യാറെടുക്കുന്നു. ഈ സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ ജെസ്‌ന വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.
പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കും എന്നും. ആവശ്യമെങ്കിൽ നാർകോ ആനാലിസിസ് ടെസ്റ്റ് ഉൾപ്പടെയുള്ളവക്ക് തയ്യാറാണെന്നും ജെസ്നയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ജെസ്‌നയെ കണ്ടെത്തുന്നതിനായി ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിക്കുന്നുണ്ടെന്നും ആരേയും ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി നാരയാണൻ വ്യക്തമാക്കി.
ഇതിനിടെ ജെസ്നയെ കാണാതായി മൂന്നു ദിവസം പിന്നിട്ട് പെൺകുട്ടിയെ ചെന്നൈ അയനാപുരത്ത് കണ്ടതായുള്ള വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. അയനാപുരത്തെ വെള്ളല സ്ട്രീറ്റിലെ കടയിൽ വച്ച് പെൺകുട്ടി ഫോൺ ചെയ്തിരുന്നതായി കടയുടമയും സമീപവാസിയായ മലയാളിയും പൊലീസിൽ അറിയിച്ചിരുന്നു.