വീരനെ പരിഹസിച്ച് വീക്ഷണം; “ വീരേന്ദ്രകുമാര്‍ നന്ദിയില്ലാത്ത നേതാവ് ”

ജെഡിയു , വീരേന്ദ്രകുമാര്‍ , കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 13 മെയ് 2015 (08:07 IST)
ജെഡിയുവിന് എല്‍ഡിഎഫിലേക്ക് വരാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സമിതി ഇന്നലെ വ്യക്തമാക്കിയതോടെ ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറിനെതിരേ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.
വീരേന്ദ്രകുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്ന് മുഖപ്രസംഗത്തില്‍ പരോക്ഷമായി പറയുന്നു. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണന്നും വീക്ഷണത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

"ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്" എന്ന തലക്കെട്ടിലെഴുതി മുഖപ്രസംഗത്തിലാണ് വീരേന്ദ്രകുമാറിനെതിരേ പരാമര്‍ശമുള്ളത്. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണെന്നും കോണ്‍ഗ്രസിനെ തിരിച്ചുകുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. അന്തിയുറങ്ങുന്നവര്‍ കൂരയ്ക്ക് തീകൊളുത്തി ഇറങ്ങിപ്പോകുന്നത് വഞ്ചനയാണ്. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനമെന്നും കോണ്‍ഗ്രസ് മുഖപത്രം പറയുന്നു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായും വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തിയതും ചൊവ്വാഴ്‌ച നടന്ന യുഡിഎഫ് യോഗത്തില്‍ വീരന്‍ പങ്കെടുക്കാത്തതുമാണ് ഇത്തരത്തിലൊരു ലേഖനത്തിന് കാരണമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :