കോഴിക്കോട്|
jibin|
Last Modified ചൊവ്വ, 12 മെയ് 2015 (10:41 IST)
ഇന്നത്തെ നിര്‍ണായകമായ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാത്തതില്‍ അസ്വഭാവികതയില്ലെന്നും, ജെഡിയു ഇപ്പോഴും യുഡിഎഫിന്റെ ഭാഗം തന്നെയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍. ഇരു മുന്നണിയിലാണെങ്കിലും
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദനുമായും സിപിഎം സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായുമുള്ള സൗഹൃദത്തിന് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാത്തതില്‍ അസ്വഭാവികതയില്ല. മേഖലാജാഥ മാറ്റിവെക്കണോ എന്നകാര്യം ചര്‍ച്ചചെയ്യാന്‍ മാത്രമാണ് യു.ഡി.എഫിന്റെ ഭാഗം ചേരുന്നത്. അതിനാല്‍ യോഗത്തില്‍ താന്‍ പങ്കെടുക്കേണ്ട സാഹചര്യം ഇല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. യോഗത്തില്‍ സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.