വീരേന്ദ്രകുമാര്‍ വി എസുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്| JOYS JOY| Last Modified ഞായര്‍, 10 മെയ് 2015 (17:59 IST)
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ജനതാദള്‍ യുണൈറ്റഡ് നേതാവ് എം പി വീരേന്ദ്രകുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. യു ഡി എഫുമായി ഇടഞ്ഞുനില്‍ക്കുന്ന വീരേന്ദ്രകുമാറുമായി വി എസ് കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി.

ആരോഗ്യ കാര്യങ്ങള്‍ മാത്രമാണ് വീരേന്ദ്രകുമാറുമായി
സംസാരിച്ചതെന്ന് വി എസ് പറഞ്ഞു. പറയാനുള്ളതെല്ലാം മുമ്പേ പറഞ്ഞതാണെന്നും എല്‍ ഡി എഫിലേക്കുള്ള ജനതാദളിന്റെ മടങ്ങിവരവ് സംബന്ധിച്ച് പുതിയതായി ഒന്നും പറയാനില്ലെന്നും വി എസ് വ്യക്തമാക്കി.

അതേസമയം,
വി എസ് ആവശ്യപ്പെട്ട പ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്ന് വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയില്‍ രാഷ്‌ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞ വീരേന്ദ്രകുമാര്‍ സംഘപരിവാറിനെതിരെ ഏത് വേദിയും പങ്കിടുമെന്നും വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :