ജെഡിയുവിനെ സ്വാഗതം ചെയ്യുന്നു; പിള്ളയുമായുള്ള സഹകരണം തുടരും: സിപിഎം

  ജെഡിയു , സിപിഎം , ജനതാദൾ യുണൈറ്റഡ് , ആർ ബാലകൃഷ്ണപിള്ള , എംപി വീരേന്ദ്രകുമാര്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 13 മെയ് 2015 (08:25 IST)
ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) ഇപ്പോഴത്തെ നിലപാട് സ്വാഗതാർഹമാണെന്നും ഈ സാഹചര്യത്തില്‍ ജെഡിയു സമീപിച്ചാൽ ഇടതുമുന്നണിയിൽ എടുക്കുന്നതിൽ തടസമില്ലെന്ന് സിപിഎം. സംസ്ഥാന സമിതിയിലെ ചർച്ചയിലാണ് ജെഡിയുവിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പൊതു അഭിപ്രായമുണർന്നത്.

കേരള കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണപിള്ളയുമായി സഹകരണം തുടരാനും സംസ്ഥാന സമിതിയി തീരുമാനിച്ചു. എന്നാൽ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസിനെ ഇടതുമുന്നണിയിൽ എടുക്കാനാകില്ല എന്നാണ് സിപിഎം നിലപാട്. പാർട്ടി വിട്ടു പോയവർ ഉണ്ടാക്കിയ പാർട്ടിയെ ഘടകക്ഷിയാക്കില്ല. നിലവിലെ സഹകരണം തുടരുകയോ സിപിഎമ്മിൽ ലയിക്കുകയോ ആകാമെന്നാണ് സിപിഎം നിലപാട്. രണ്ടു ദിവസത്തെ സംസ്ഥാന സമിതി യോഗം ഇന്നും കൂടി ചേരും.

അതേസമയം; ജെഡിയുവിന് എല്‍ഡിഎഫിലേക്ക് വരാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സമിതി ഇന്നലെ വ്യക്തമാക്കിയതോടെ ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറിനെതിരേ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്തെത്തി. വീരേന്ദ്രകുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്ന് മുഖപ്രസംഗത്തില്‍ പരോക്ഷമായി പറയുന്നു. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണന്നും വീക്ഷണത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

"ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്" എന്ന തലക്കെട്ടിലെഴുതി മുഖപ്രസംഗത്തിലാണ് വീരേന്ദ്രകുമാറിനെതിരേ പരാമര്‍ശമുള്ളത്. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണെന്നും കോണ്‍ഗ്രസിനെ തിരിച്ചുകുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. അന്തിയുറങ്ങുന്നവര്‍ കൂരയ്ക്ക് തീകൊളുത്തി ഇറങ്ങിപ്പോകുന്നത് വഞ്ചനയാണ്. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനമെന്നും കോണ്‍ഗ്രസ് മുഖപത്രം പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :