തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 12 മെയ് 2015 (08:08 IST)
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേയും എക്‍സൈസ് മന്ത്രി കെ ബാബുവിന് എതിരേയും ഉയര്‍ന്നുവന്ന ബാര്‍ കോഴ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള തുടര്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുന്നതിനുള്ള സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും ചേരും.
വീരേന്ദ്രകുമാറുമായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയും, അരുവിക്കര തെരഞ്ഞെടുപ്പും, കഴിഞ്ഞദിവസം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണയില്‍ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ പങ്കെടുപ്പിച്ച നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.
പിള്ളയെ പങ്കെടുപ്പിച്ചതില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമുള്ളതിനാലാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് വരുക. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ വിഷയങ്ങള്‍ സമിതി വിലയിരുത്തും. എല്‍ഡിഎഫ് വിപുലീകരണമാകും കൂടുതല്‍ ചര്‍ച്ചയാകുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.