കാസര്‍ഗോഡ്|
jibin|
Last Modified വ്യാഴം, 14 മെയ് 2015 (09:04 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി 'കരുതല്‍ 2015' കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റേഡിയത്തില്‍ ആരംഭിച്ചു. 600 ഓളം ഉദ്യോഗസ്ഥസംഘമാണ് ജനസമ്പര്‍ക്ക വേദിയില്‍ വിവിധ ജോലികള്‍ ഏകോപിപ്പിക്കുന്നത്. 13,052 അപേക്ഷകളാണു ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഓണ്‍ലൈനായി ലഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്കായുള്ള ഭവന നിര്‍മാണത്തിനായുള്ള സഹായവും ജനസമ്പര്‍ക്ക പരിപാടിയില്‍ ഉണ്ടായേക്കും.
പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്ഷയകേന്ദ്രത്തിന്റെ 30 കൌണ്ടറുകള്‍ സ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ചികിത്സാധനസഹായത്തിനുള്ള 4,387 അപേക്ഷകളില്‍ അന്വേഷണം നടത്തി അര്‍ഹരായ അപേക്ഷകര്‍ക്കു ധനസഹായം വിതരണം ചെയ്യുന്നതിനുളള നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനു സ്റുഡന്‍സ് പൊലീസ്, റെഡ്ക്രോസ്, എന്‍സിസി തുടങ്ങിയവരുടെ സേവനം ലഭ്യമാകും. ക്രമസമാധാന പാലനത്തിനു പോലീസിനെ വിന്യസിക്കും. ഭക്ഷണം, കുടിവെള്ളം, ചികിത്സാസൌകര്യം, ശുചിമുറി എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.