തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 13 മെയ് 2015 (12:05 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്നു ചേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്കാണ് യോഗം ചേരുക. പദ്ധതിയുടെ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന്റെ ടെന്‍ഡര്‍ പരിഗണിക്കണമെന്ന ഉന്നതാധികാര സമിതി ശുപാശയില്‍ ബോര്‍ഡ് തീരുമാനമെടുക്കും. ബോര്‍ഡിന്റെ അംഗീകാരത്തിന് ശേഷം അടുത്ത മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും.
നിലവിലെ സാഹചര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡും അദാനിക്ക് അനുകൂല നിലപാട് സ്വീകരിക്കും. അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗമാണ് കൈക്കൊള്ളേണ്ടത്. ഇത് കൂടാതെ അദാനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നടപടിക്രമങ്ങളെല്ലാം വേഗത്തിലാകുമെന്നും സംസ്ഥാനം പ്രതീക്ഷിക്കുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.