കൊല്ലം|
jibin|
Last Modified തിങ്കള്‍, 11 മെയ് 2015 (08:11 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കൊല്ലത്ത് ആരംഭിച്ചു. കൊല്ലം ഫാത്തിമാ മാതാ കോളേജില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ രാവിലെ 8 മണിക്കാണ് പരിപാടി ആരംഭിച്ചത്. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൊത്തം 30133 പരാതികളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത 109 പേര്‍ക്കാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പരാതികള്‍ സ്വീകരിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിന്റെ 60 കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.