ഇരുതലമൂരിയുമായി അഞ്ചംഗ സംഘം പിടിയില്‍

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 9 ഒക്‌ടോബര്‍ 2020 (11:27 IST)
നിലമ്പൂര്‍: ഇരുതലമൂരിയെ കൈമാറുന്നതിനിടെ അഞ്ചംഗ സംഘത്തെ ഫോറസ്‌ററ് ഫ്‌ളൈയിങ് വിഭാഗവും വിജിലന്‍സും ചേര്‍ന്ന് പിടികൂടി. വംശനാശ പട്ടികയില്‍ ഇടംപിടിച്ച ഇരുതലമൂരിയെ മോഹ വിലയ്ക്കായിരുന്നു ഇവര്‍ കൈമാറാന്‍ തയ്യാറായത്.

കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ഒഴുക്കൂര്‍ തൈക്കാട് വീട്ടില്‍ ഷാനവാസ് (24), പെരിന്തല്‍മണ്ണ പരിയാപുരം കളത്തില്‍ ഷാഹുല്‍ ഹമീദ് (32), വയനാട് മാനന്തവാടി വേമം പാറപ്പുറം ഹംസ (61), മാനന്തവാടി വേമം മുണ്ടക്കോട് സുരേഷ് 49, തിരൂരങ്ങാടി
നീര്‍ച്ചാലില്‍ ഷെമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടിയില്‍ വച്ചാണ് സംഘത്തെ അധികാരികള്‍ പിടികൂടിയത്. അഞ്ചു ലക്ഷം രൂപയ്ക്കാണ് തൃശൂരില്‍ നിന്ന് ഇവര്‍ ഇരുതലമൂരിയെ വാങ്ങിയതെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :