വിദ്യാർത്ഥികളോട് നഗ്നതാ പ്രദർശനം നടത്തിയ 45 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 9 ഏപ്രില്‍ 2022 (13:32 IST)
തിരുവനന്തപുരം: അയല്പക്കത്തെ സ്‌കൂൾ വിദ്യാർത്ഥികളോട് നഗ്നതാ പ്രദർശനം നടത്തിയ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആനയറ മുഖക്കാട് ലെയിൻ സ്വദേശി പാച്ചൻ എന്ന രതീഷ് ബാബുവാണ്പോലീസിന്റെ പിടിയിലായത്.

രതീഷ് ബാബു സ്ഥിരമായി കുട്ടികളെ ഇത്തരത്തിൽ ശല്യപ്പെടുത്തുകയായിരുന്നു. സഹികെട്ട കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീടുകയറി സ്ത്രീയെ ഉപദ്രവിച്ച കേസിലും വർഷങ്ങൾക്ക് മുമ്പ് ചാക്കയിൽ രതീഷ് എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലും കോൺട്രാക്ട്രരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും ഇയാൾ പേട്ട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :