പോക്സോ കേസ് പ്രതിക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷ
കോട്ടയം : അമ്പത്തിമൂന്നുകാരനായ പോക്സോ കേസ് പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തവും പതിനൊന്നു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി ചെറുവേലി വില്ലേജിലെ പ്രതി സോമൻ എന്ന 53 കാരനാണ് ചങ്ങനാശേരി അതിവേഗ സ്‌പെഷ്യൽ കോടതി ഇത്തരമൊരു അത്യപൂർവ വിധിയുമായി ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2016 ലായിരുന്നു. പ്രതിയായ സോമൻ മുണ്ടക്കയത്ത് പഠിച്ചിരുന്ന അടുത്ത ബന്ധുവായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയായ കുട്ടി പിന്നീട് ഒരു ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു എന്നതാണ് കേസ്.
എരുമേലി പോലീസ് എസ്.എച്ച്.ഒ ആയിരുന്ന മനോജ് മാത്യുവാണ് കേസിന്റെ തെളിവിനായി വളരെ ശ്രമകരമായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതും ഇത് പ്രതിക്ക് എതിരായ ശിക്ഷ വിധിക്കാൻ സഹായമാവുകയും ചെയ്തു.