അനുബന്ധ വാര്‍ത്തകള്‍
- ട്രെയിനിലെ വ്യത്യസ്ത നിറത്തിലുള്ള കോച്ചുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
- ടിക്കറ്റ് ബുക്കിംഗ്, ഷെഡ്യൂൾ,പ്ലാറ്റ് ഫോം ടിക്കറ്റ്, എല്ലാ റെയിൽവേ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിൽ
- ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഈ വസ്തുക്കള്‍ നിങ്ങളുടെ ബാഗില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ജയിലിലാകും!
- ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് ഇന്ത്യന്‍ റെയില്‍വേ; ഇനി മുതല്‍ 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കു
- ചോരക്കണ്ണീര്‍ ഒഴുക്കും: വിമാനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ റെയില്‍വേക്ക് ബോംബ് ഭീഷണി
നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി
ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് റെയില്‍വേ ചില ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും ഇതേപ്പറ്റി അറിവില്ല. മുതിര്‍ന്ന പൗരന്മാരുടെ യാത്ര കൂടുതല്‍ സുഖമാക്കാനായി റെയില്‍വേ അവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്കുന്നു എന്ന് നോക്കാം. അതില്‍ ഒന്നാമത്തേതാണ് ലോവര്‍ ബര്‍ത്ത് ലഭിക്കാനുള്ള മുന്‍ഗണന. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാര്ക്കും 58 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ആണ് ഈ മുന്‍ഗണന ലഭിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ഇനി ബുക്ക് ചെയ്യുന്ന സമയത്ത് ഈ സൗകര്യം ലഭ്യമല്ലെങ്കില്‍ യാത്ര ചെയ്യുന്ന വേളയില്‍ ടിടിയോട് ഇതിനായി ആവശ്യപ്പെടാം.
അതുപോലെതന്നെ സ്ലീപ്പര്‍ കോച്ചിലും എസി കോച്ചിലും മുതിര്‍ന്ന പൗരന്മാര്ക്കായി ലോവര്‍ ബര്‍ത്ത് റിസര്‍വ് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ലോക്കല്‍ ട്രെയിനുകളിലും ഈ സൗകര്യങ്ങള്‍ ലഭ്യമാണ്. ഇതിനൊക്കെ പുറമേ വീല്‍ചെയറുകളും കുറഞ്ഞ നിരക്കില്‍ ചുമട്ടുതൊഴിലാളികളും മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും.