അനുബന്ധ വാര്‍ത്തകള്‍
- ചോരക്കണ്ണീര്‍ ഒഴുക്കും: വിമാനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ റെയില്‍വേക്ക് ബോംബ് ഭീഷണി
- ദേവദൂതന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; റിലീസ് വെള്ളിയാഴ്ച
- 160 കി മീ വേഗത, ആധുനിക സൗകര്യങ്ങളും: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടനെന്ന് അശ്വിനി വൈഷ്ണവ്
- വേഗത്തിൽ കുറവില്ല, 1,000 കിലോമീറ്റർ യാത്രയ്ക്ക് ചെലവ് 545 രൂപ മാത്രം, ആയിരം അമൃത് ഭാരത് ട്രെയിനുകൾ വരുന്നു
- Vandebharat : കേരളത്തിലേക്ക് മൂന്നാം വന്ദേഭാരത് ഉടൻ, എറണാകുളം- ബെംഗളുരു സർവീസിന് സാധ്യത
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് ഇന്ത്യന്‍ റെയില്‍വേ; ഇനി മുതല്‍ 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കു
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് ഇന്ത്യന്‍ റെയില്‍വേ. ഇനി മുതല്‍ യാത്ര ചെയ്യുന്നതിന് 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുന്‍പ് ബുക്ക് ചെയ്യുവാന്‍ സാധിക്കുമായിരുന്നു. നവംബര്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്.
ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കുകയില്ല. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള ബുക്കിംഗ് കാലാവധിയായ 365 ദിവസത്തില്‍ മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.