ടിക്കറ്റ് ബുക്കിംഗ്, ഷെഡ്യൂൾ,പ്ലാറ്റ് ഫോം ടിക്കറ്റ്, എല്ലാ റെയിൽവേ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിൽ

Indian railways
അഭിറാം മനോഹർ| Last Modified ചൊവ്വ, 5 നവം‌ബര്‍ 2024 (16:42 IST)
Indian railways
ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ വിവരങ്ങളും സേവനങ്ങളും ലഭിക്കുന്ന സൂപ്പര്‍ ആപ്പ് അണിയറയില്‍/ ഡിസംബര്‍ അവസാനത്തോടെ എല്ലാ റെയില്‍വേ സേവനങ്ങളും ലഭിക്കുന്ന ആപ്പ് പുറത്തിറങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഐആര്‍സിടിസിയുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നത്.

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസി 1111.26 കോടി രൂപയുടെ അറ്റാഫായമാണ് നേടിയത്. മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നായിരുന്നു എന്നതാണ് ആപ്പ് പുറത്താക്കാന്‍ കാരണമായത്. നിലവില്‍ റെയില്‍വേ സേവനങ്ങള്‍ക്കായി വെവ്വെറെ ആപ്പുകളെയും വെബ്‌സൈറ്റുകളെയുമാണ് ആളുകള്‍ ആശ്രയിക്കുന്നത്. അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകളും, ട്രെയിന്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഐആര്‍സിടിസി റെയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുമെല്ലാം പുതിയ ആപ്പിലൂടെ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :