1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. indian hackers hacked pak website

പാക് വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളികളുടെ മറുപണി

പാക് ഹാക്കര്‍മാര്‍ക്ക് മലയാളികളുടെ മറുപണി

indian hackers
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ക്ക് മറുപണിയുമായി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്കിസ്ഥാനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പകരം വീട്ടിയത്.
 
തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഇവര്‍ അറിയിച്ചത്. ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പേജില്‍ പാക് വെബ്‌സൈറ്റിന്റെ യൂസര്‍ നേയിമും പാസ് വേഡും പരസ്യപ്പെടുത്തുകയും അതുവഴി ഓരോ ഇന്ത്യക്കാരോടും പ്രതിഷേധം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 
 
കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. 'മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് ദി റെസ്റ്റ്' എന്ന സന്ദേശവും പാക് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു. ഹാക്ക് ചെയ്യപ്പെട്ട് അധികം താമസിയാതെ തന്നെ വെബ്‌സൈറ്റ് പുനസ്ഥാപിക്കാനും കഴിഞ്ഞിരുന്നു. 
About Writer
സജിത്ത്
അടുത്ത ലേഖനം
ബന്ദിപ്പൂരിലെ ഹൈജൻ ഗ്രാമത്തിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് പരിക്ക്