Vaibhav Suryavanshi : 80 പന്തിൽ 175!, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ വൈഭവ് താണ്ഡവം, 34 ഓവറിൽ 300 കടന്ന് ഇന്ത്യ

വെറും 55 പന്തിലാണ് തന്റെ സെഞ്ച്വറി തികച്ച വൈഭവ് പിന്നീടുള്ള 25 പന്തില്‍ നിന്നും അടിച്ചെടുത്തത് 70+ റണ്‍സാണ്.

Special innings Vaibhav Show in U19 worldcup finals
രേണുക വേണു| Last Modified വെള്ളി, 6 ഫെബ്രുവരി 2026 (15:52 IST)
: ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ വൈഭവ് സൂര്യവംശിയുടെ താണ്ഡവം. 80 പന്തില്‍ 175 റണ്‍സ് കുറിച്ച വൈഭവിന്റെ പ്രകടനമികവില്‍ 34 ഓവറെത്തുമ്പോള്‍ 300 കടന്ന നിലയിലാണ് ഇന്ത്യ. ഹരാരെയില്‍ നടക്കുന്ന മത്സരത്തില്‍ സെഞ്ചുറി നേടിയ വൈഭവ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

തുടക്കത്തില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ആരോണ്‍ ജോര്‍ജിനെ നഷ്ടമായെങ്കിലും തന്റെ സ്വതസിദ്ധമായ രീതിയില്‍ ബൗളര്‍മാര്‍ക്കെതിരെ കടന്നാക്രമിച്ചുകൊണ്ടാണ് വൈഭവ് ഫൈനല്‍ മത്സരത്തില്‍ കളം വാണത്. വെറും 55 പന്തിലാണ് തന്റെ സെഞ്ച്വറി തികച്ച വൈഭവ് പിന്നീടുള്ള 25 പന്തില്‍ നിന്നും അടിച്ചെടുത്തത് 70+ റണ്‍സാണ്. 15 ബൗണ്ടറികളും 15 സിക്‌സറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്ങ്‌സ്. ഇതോടെ അണ്ടര്‍-19 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ഡെവാള്‍ഡ് ബ്രെവിസിന്റെയും നിക്കോളാസ് പൂരന്റെയും റെക്കോര്‍ഡുകള്‍ വൈഭവ് തകര്‍ത്തെറിഞ്ഞു.

സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ 33 പന്തിലെ 68 റണ്‍സിന്റെ തുടര്‍ച്ചയായിരുന്നു ഫൈനലിലെ പ്രകടനവും. വൈഭവിന്റെ വെടിക്കെട്ട് തുടക്കം നല്‍കിയ ആത്മവിശ്വാസം മറ്റ് ബാറ്റര്‍മാര്‍ക്കും തുണയായി. അര്‍ധസെഞ്ചുറിയുമായി നായകന്‍ ആയുഷ് മാത്രെയും ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് നടത്തിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 302 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :