ഈ 'ഗോവിന്ദച്ചാമി' എന്ന് പിടിയിലാകും? ബാബുക്കുട്ടനെ കുടുക്കാൻ പോലീസ്

ശ്രീലാല്‍ വിജയന്‍| Last Modified ശനി, 1 മെയ് 2021 (08:49 IST)
ഗോവിന്ദച്ചാമി സ്റ്റൈലിൽ യുവതിയെ ട്രെയിനിൽ ആക്രമിച്ച നൂറനാട് സ്വദേശി ബാബുക്കുട്ടനുവേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ശനിയും ഞായറും ശക്തമായ തിരച്ചിൽ നടത്തിയാൽ പ്രതി വലയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ലോക്ക് ഡൗണിന് സമാനമായ സാഹചര്യമാണ് ശനിയാഴ്ചയും ഞായറാഴ്ചയുമുള്ളത്. അതുകൊണ്ടുതന്നെ പ്രതിക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് സഞ്ചരിക്കുന്നതിന് പരിമിതിയുണ്ട്. ഇത് പ്രയോജനപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്‌ച രാവിലെയാണ് മുളന്തുരുത്തി സ്നേഹനഗർ സ്വദേശിനി ട്രെയിനിൽ വച്ച് അക്രമത്തിനിരയായത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്നുവീണ് ആശയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :