1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. 55-year-old passenger attacks Uber driver, Video

ഞെട്ടിയെഴുന്നേറ്റു, യുവാവിന്റെ കഴുത്ത് ഞെരുക്കി, നെഞ്ചത്ത് കടിച്ചു; കാറിനുള്ളില്‍ 55 കാരി ചെയ്തത്

Uber Driver Attacked
കാറിനുള്ള 55 കാരി കാണിച്ച പരാക്രമത്തിനു ഇരയായി ഊബര്‍ ഡ്രൈവറായ യുവാവ്. 22 വയസ്സുള്ള മിഖായേല്‍ ഹസിയെന്ന യുവാവാണ് കാറിനുള്ളില്‍ കയറിയ നഴ്‌സിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായത്. ഏപ്രില്‍ 17 ലെ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
ഫ്‌ളോറിഡയിലെ ഒരു പ്രമുഖ ഹോട്ടലിന്റെ സമീപത്തു നിന്നാണ് 55 കാരിയായ മിഷേലെ സ്റ്റില്‍വെല്‍ ഊബറില്‍ കയറിയത്. മിഖായേലിന്റെ കാറില്‍ കയറിയ ഉടനെ ഈ സ്ത്രീ ഉറങ്ങിപ്പോയി. പെട്ടന്ന് ഉറക്കത്തില്‍ നിന്നു ചാടിയെഴുന്നേറ്റ് മിഷേലെ ഡ്രൈവറെ ആക്രമിക്കാന്‍ തുടങ്ങി. 
 
പിന്‍സീറ്റില്‍ ആണ് ഈ സ്ത്രീ ഇരിന്നിരുന്നത്. പിന്‍സീറ്റില്‍ നിന്ന് രണ്ട് കൈകളും ഉപയോഗിച്ച് ഡ്രൈവറുടെ കഴുത്തില്‍ ബലമായി വട്ടംചുറ്റി. കഴുത്തില്‍ ഞെരുക്കി പിടിച്ച് ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. 'എന്റെ മകള്‍' എന്നു പറഞ്ഞാണ് സ്ത്രീ ഊബര്‍ ഡ്രൈവറെ ആക്രമിക്കാന്‍ തുടങ്ങിയത്. സ്ത്രീയുടെ കൈകള്‍ നീക്കാന്‍ യുവാവ് ഏറെ പണിപ്പെട്ടു. യുവാവിന്റെ കഴുത്തിനു പിന്നിലും നെഞ്ചത്തും ഈ സ്ത്രീ കടിച്ചു. എന്നാല്‍, യുവാവ് ഈ സ്ത്രീയെ തിരിച്ചു ആക്രമിച്ചില്ല. തനിക്ക് രണ്ട് സഹോദരിമാര്‍ ഉണ്ടെന്നും ഒരു സ്ത്രീയുടെ നേരെ താന്‍ ഒരിക്കലും കൈ ഉയര്‍ത്തില്ലെന്നുമാണ് പൊലീസിനോട് ഈ യുവാവ് പറഞ്ഞത്. പിന്നീടുള്ള അന്വേഷണത്തിലാണ് സ്ത്രീ മദ്യാസക്തിയില്‍ ആയിരുന്നു എന്ന് പൊലീസിന് മനസിലായത്. യുവാവിന്റെ നെഞ്ചിലും കഴുത്തിലും ചോരപ്പാടുകള്‍ ഉണ്ട്. 
 
 
About Writer
നെല്‍വിന്‍ വില്‍സണ്‍