ഗോവ വരെ പോവണ്ട, ഫെനി ഇനി നാട്ടിലും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (21:00 IST)
കശുമാങ്ങാനീരിൽ നിന്നുള്ള മദ്യമെന്ന നിലയിൽ പേരുകേട്ട ഫെനി കേരളത്തിലും ഉത്പാദിപ്പിക്കാൻ അനുമതി. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിനാണ് ഫെനി ഉത്പാദിപ്പിക്കാൻ അനുമതി ലഭിച്ചത്. ഇതോടെ ഗോവൻ മാതൃകയിൽ കേരളത്തിനും ഇനി മുതൽ ഫെനി ലഭിക്കും.

ഇതാദ്യമായാണ് കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കാൻ ഒരു സഹകരണസംഘത്തി്ന് അനുമതി ലഭിക്കുന്നത്. 2019ൽ തന്നെ ബാങ്ക് പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചെങ്കിലും നിയമകുരുക്കുകൾ കാരണം അനുമതി വൈകുകയായിരുന്നു. ജൂൺ 30നാണ് ഉത്പാദനം തുടങ്ങാനുള്ള അന്തിമാനുമതി ലഭിച്ചത്.

നിലവിൽ കശുമാങ്ങ സീസൺ അല്ലാത്തതിനാൽ ഡിസംബറിലാകും ഉത്പാദനം ആരംഭിക്കുക. പയ്യാവൂർ ടൗണിന് സമീപം രണ്ടേക്കർ സ്ഥലം കശുമാങ്ങ സംസ്കരിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :