1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. other state worker arrested for trading ganja

മൂന്നു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Ganja
തിരുവനന്തപുരം: മൂന്നുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി. പശ്ചിമബംഗാൾ ജെയ്പാൽഗുരി ഹൊസൈൻ ഹട്ട് സ്വദേശി സുശീൽ മണ്ഡൽ എന്ന 27 കാരനാണ് പിടിയിലായത്.
 
സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ് ഓർഗനൈസ്ഡ് ക്രൈം, ഡാൻസാഫ് ടീമുകളുടെ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ജോലിയുടെ മറവിൽ ബംഗാളിൽ നിന്ന് കഞ്ചാവ് ട്രെയിനിൽ കൊണ്ടുവന്നു ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി.  
 
അടുത്ത ലേഖനം
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു: മരണം 34 ആയി