ചിപ്പി പീലിപ്പോസ്|
Last Modified ഞായര്‍, 10 നവംബര്‍ 2019 (13:54 IST)
പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാർത്ഥിനി
ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ വിദ്യാര്‍ഥിനിയെ ചെന്നൈയിലെ ഹോസ്റ്റലിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊല്ലം കിളിക്കൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 173 കിലോംതറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫ്-സബിത ദമ്പതികളുടെ മകള്‍ ഫാത്തിമയാ(18)ണ് മരിച്ചത്.
ചെന്നൈ ഐഐടി കോളജിലെ ഒന്നാംവര്‍ഷ എം.എ ഹ്യുമാനിറ്റിസ് വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വീട്ടിൽ നിന്നും മാതാവ് രാത്രി ഫാത്തിമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. മാർക്ക് കുറഞ്ഞതിനെ തുടർന്ന് വിഷമത്തിലായിരുന്നു ഫാത്തിമ. ഇതു മനസിലാക്കിയ വീട്ടുകാർ സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുകയായിരുന്നു.
മാതാവില്‍ നിന്നും വിവരമറിഞ്ഞ് സഹപാഠികള്‍ എത്തിയെങ്കിലും മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതര്‍ എത്തി മുറി ചവിട്ടിത്തുറന്നപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. ചെന്നൈ ഐ.ഐ.ടി കോളജില്‍ ഈ വര്‍ഷം മരിച്ച നാലാമത്തെ വിദ്യാര്‍ഥിനിയാണ് ഫാത്തിമ.