വിവാഹമോചനം നേടിയ യുവതി, മക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2019 (18:50 IST)
ടെക്‌സാസ്: വിവാഹ മോചനം നേടിയ യുവതി മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം ചെയ്തു. ടെക്‌സാസിലെ ഹരിസ് കൗണ്ടിയിലാണ് സംഭവം ഉണ്ടായത്. ഒരാഴ്ച മുൻപാണ് 39കാരിയായ ആഷ്‌ലിയും മുൻ ഭർത്താവ് മർവിൻ ഓസീനുമായുള്ള വിവാഹ മോചന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വിവാഹ മോചനമാകാം കുട്ടികളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കാൻ കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹാരിഷ് ഓസിൻ (11), എലീനർ ഓസിൻ (9), ലിങ്കൺ ഓസിൻ (7) എന്നിവരാണ് കൊല്ലപ്പെട്ട കുട്ടികൾ. യുവതിയെയും മക്കളെയും കുറിച്ച് വിവരമൊന്നും ഇല്ല എന്നുകാട്ടി ചൊവ്വാഴ്ച ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു തുടർന്ന് വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് നലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വെടിവെക്കാൻ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന തോക്കും മൃതദേഹങ്ങൾക്ക് സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :