അനുബന്ധ വാര്‍ത്തകള്‍
- ഒരേ ഫ്ലൈറ്റിൽ, അവൾ മുൻ സീറ്റിൽ ആകുലതയോടെ, പിൻസീറ്റിൽ പെട്ടിയിൽ അടക്കം ചെയ്ത മയ്യിത്തായി പ്രിയതമൻ; സഹീറിന്റെ മരണം അറിയാതെ ഗർഭിണിയായ ഷിഫാന
- പോലീസ് വാഹനങ്ങള്‍ക്കും സണ്‍ഫിലിമും വിന്‍ഡോ കാര്‍ട്ടനും വേണ്ടെന്ന് പോലീസ് മേധാവി
- രേഷ്മ മറിയം റോയ് ഇനി ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ
- സ്കൂട്ടറില്‍ അമ്മയുടെ പിറകില്‍ സഞ്ചരിച്ച മകന് ലോറിക്കടിയില്‍ പെട്ട് മരിച്ചു
- തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം കോര്‍പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ണ്ണം
മരിച്ച സ്ഥാനാര്‍ത്ഥിക്ക് തിളക്കമാര്‍ന്ന വിജയം
മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി സഹീറ ബാബുവിന് വോട്ടെണ്ണലില്‍ മികച്ച വിജയം ലഭിച്ചു. മലപ്പുറത്തെ തലക്കാട് ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഇലഞ്ഞിക്കല്‍ സഹീറ ബാനുവാണു കഴിഞ്ഞ ദിവസം അന്തരിച്ചത്. തൈവളപ്പില്‍ സെയ്താലിയുടെ ഭാര്യയായിരുന്നു ഇവര്‍.
പതതാം തീയതി പാറശേരിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സായിലായിരുന്നു ഇവര്‍. സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെ ഇവര്‍ അന്തരിച്ചു.
തലക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സഹീറ 2000, 2010 വര്‍ഷങ്ങളില്‍ പഞ്ചായത്ത് മെമ്പറായിരുന്നു. കേവലം എട്ടു വോട്ടിനായിരുന്നു കഴിഞ്ഞ തവണ ഇവര്‍ പരാജയപ്പെട്ടത്.
അടുത്ത ലേഖനം