1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local news

പഞ്ചായത്തിലെ 15വാര്‍ഡില്‍ ഒന്‍പതിലും ജയിച്ചത് എല്‍ഡിഎഫ്; പഞ്ചായത്ത് പ്രസിഡന്റാകുന്നത് ഒരു വാര്‍ഡ് മാത്രം കിട്ടിയ ബിജെപി

Idukki
തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഞ്ചിയാര്‍ പഞ്ചായത്തിലെ 15വാര്‍ഡില്‍ ഒന്‍പതിലും ജയിച്ചത് എല്‍ഡിഎഫ് ആയിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റാകാനുള്ള യോഗം ഒരു വാര്‍ഡ് മാത്രം കിട്ടിയ ബിജെപിക്കാണ്. പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്ത പഞ്ചായത്തായതിനാലാണ് ഇത്തരമൊരു അവസരം ബിജെപിക്ക് ലഭിച്ചത്. ഈ വിഭാഗത്തില്‍ പെട്ടവര്‍ എല്‍ഡിഎഫിന്റെ പക്ഷത്തുനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 
 
15 വാര്‍ഡില്‍ നാലുപേരാണ് ഈ വിഭാഗത്തില്‍ നിന്ന് മത്സരിച്ചത്. എന്നാല്‍ ഈ വിഭാഗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെസി സുരേഷ് മാത്രമാണ് വിജയിച്ചത്. അടുത്ത പഞ്ചായത്ത് പ്രസിഡന്റും കെസി സുരേഷ് തന്നെ.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
13 മണിക്കൂർ നീണ്ട ചോദ്യ ചെയ്യൽ; സിഎം രവീന്ദ്രനെ ഇഡി വിട്ടയച്ചു