അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കാമുകനൊപ്പം മുങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥിയായ വീട്ടമ്മ വിവാഹിതയായി
- അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ മണ്ണില്‍ താഴ്ന്ന് പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനകത്തെത്തി
- 2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
- കൊല്ലത്തെ തിരഞ്ഞെടുപ്പിലെ മാലിന്യ നിര്‍മാര്‍ജനം ഡിസംബര്‍ 13നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍
- കോഴിക്കോട് ഇന്ന് 578 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
പോലീസിനെ വെട്ടിച്ച് പരക്കം പാച്ചില്‍; റിസോര്‍ട്ടെന്നുകരുതി യുവാക്കള്‍ കഞ്ചാവുമായി ചാടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍
പോലീസിനെ വെട്ടിച്ച് പരക്കം പാച്ചിലില് റിസോര്‍ട്ടെന്നുകരുതി യുവാക്കള്‍ കഞ്ചാവുമായി ചാടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍. നെടുങ്കണ്ടത്താണ് സംഭവം. മൂന്നുകിലോ കഞ്ചാവുമായി നാലുപേരാണ് അറസ്റ്റിലായത്. അടിമാലി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വിനീത്(20), കൊച്ചുമഠത്തില്‍ ആദര്‍ശ്(18), സബിര്‍ റഹ്മാന്‍(22), 17കാരന്‍ എന്നിവരാണ് പിടിയിലായത്.
തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോഴാണ് കേരള പൊലീസ് കൈകാണിക്കുന്നത്. പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വണ്ടി മറിയുകയും രണ്ടുപേര്‍ റിസോര്‍ട്ടെന്നു കരുതി പൊലീസ് സ്റ്റേഷനിലേക്ക് ചാടിക്കയറുകയായിരുന്നു.