1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Idukki Munnar

ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍

Harassment
ഇടുക്കി: ക്ഷേത്ര ദര്‍ശനത്തിനെത്തിയ പത്ത് വയസുള്ള ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയെ പോലീസ് അറസ്‌റ് ചെയ്തു. തമിനാട് ഒട്ടന്‍സത്രം സ്വദേശിയായ പഴയ മൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരി ശിവ എന്ന 35 കാരനെയാണ് മൂന്നാര്‍ പോലീസ് അറസ്‌റ് ചെയ്തത്.
 
വെള്ളിയാഴ്ച വൈകിട്ട് മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിയെയാണ് പൂജാരി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാതാപിതാക്കളുടെ ശ്രദ്ധ മാറിയ തക്കം നോക്കിയാണ് ഇയാള്‍ കുട്ടിയെ കടന്നു പിടിച്ചത്. എന്നാല്‍ കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയെത്തി. ഇവരുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തി പൂജാരിയെ അറസ്‌റ് ചെയ്തു. കോവിഡ്  പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.  
അടുത്ത ലേഖനം
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 4,698 പേർക്ക് കൊവിഡ്, 5,258 രോഗമുക്തർ