അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ രാത്രി ഉറങ്ങിക്കിടന്ന ഗൃഹനാഥന് മുഖത്ത് വെടിയേറ്റ് മരിച്ച നിലയില്‍, കതകില്‍ അഞ്ച് വെടിപ്പാടുകള്‍
- മൂവാറ്റുപുഴയില്‍ സ്ത്രീകളെ കടന്നുപിടിച്ചെന്ന പരാതിയില്‍ രണ്ടുപോലീസുകാരെ കസ്റ്റഡിയിലെടുത്തു
- ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് 32കാരി മരിച്ചു
- അങ്ങനെ ഓഗസ്റ്റില്‍ മഴ വരുന്നു, ഈ മാസത്തെ ആദ്യ മഴ മുന്നറിയിപ്പ് ഇടുക്കിയിലും കോഴിക്കോടും
- സംശയം: തൃശൂരില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇടുക്കിയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍; സ്കൂള്‍ പരീക്ഷകള്‍ മാറ്റിവച്ചു
ഇടുക്കിയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഇതേത്തുടര്‍ന്ന സ്കൂള്‍ പരീക്ഷകള്‍ മാറ്റിവച്ചു. എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിയ പരീക്ഷ ഈ മാസം 25ന് നടത്തും. കൂടാതെ എംജി സര്‍വകലാശാല ഇന്നുനടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്നങ്ങളും വന്യജീവി ശല്യവും ഉന്നയിച്ചാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.