ഇടുക്കിയില്‍ രാത്രി ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ മുഖത്ത് വെടിയേറ്റ് മരിച്ച നിലയില്‍, കതകില്‍ അഞ്ച് വെടിപ്പാടുകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (08:28 IST)
ഇടുക്കിയില്‍ രാത്രി ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ മുഖത്ത് വെടിയേറ്റ് മരിച്ച നിലയില്‍. നെടുങ്കണ്ടത്തിന് സമീപം മാവടിയിലാണ് സംഭവം. പ്ലാക്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്. രാത്രിപതിനൊന്നുമണിയോടെയാണ് സംഭവം നടക്കുന്നത്. ശബ്ദം കേട്ട് ഇയാളുടെ ഭാര്യ സിനി മുറിയില്‍ വന്നുനോക്കിയപ്പോഴാണ് സംഭവം കാണുന്നത്. കതകില്‍ അഞ്ചുവെടിപ്പാടുകള്‍ കണ്ടെത്തി.

കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്താണ് വെടിയേറ്റത്. കൂടാതെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. ആരാണ് വെടിവച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. നായാട്ടുസംഘത്തിന്റെ വെടി അബദ്ധത്തില്‍ കൊണ്ടതാണോയെന്നും സംശയിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :