1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

ഇടുക്കിയില്‍ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് 13288 രൂപ പിഴ

Idukki
ഇടുക്കിയില്‍ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് 13288 രൂപ പിഴ. ഇടുക്കി കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി ഷേര്‍ലി ജോണിനാണ് പിഴ വിധിച്ചത്. ധനകാര്യ പരിശോധന വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
ഔദ്യോഗിക വാഹനം ഇവര്‍ സ്വകാര്യ യാത്രയ്ക്കായി സ്ഥിരം ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. 1208 കിലോമീറ്ററാണ് ഇവര്‍ സ്വകാര്യ ആവശ്യത്തിന് ഈ വാഹനം ഉപയോഗിച്ചത്.
അടുത്ത ലേഖനം
ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാന്‍ പറ്റില്ല, ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിടും; മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍