164 രൂപയുടെ കോള്‍ഗേറ്റിന് 170 രൂപ ഈടാക്കിയ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് 10000 രൂപ പിഴയിടാക്കി ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 മെയ് 2023 (08:51 IST)
164 രൂപയുടെ കോള്‍ഗേറ്റിന് 170 രൂപ ഈടാക്കിയ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് 10000 രൂപ പിഴയിടാക്കി ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. മഞ്ചേരി സ്വദേശി നിര്‍മ്മല്‍ നല്‍കിയ പരാതിയിലാണ് വിധി. സെപ്റ്റംബര്‍ 23ാം തീയതിയാണ് സംഭവം നടക്കുന്നത്. മഞ്ചേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ഇദ്ദേഹം ടൂത്ത് പേസ്റ്റ് വാങ്ങിയത്. അധികവില ഈടാക്കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതിക്കാരനോട് ഇതേ വിലയ്‌ക്കേ ഇവിടെ നിന്ന് സാധനം കിട്ടുകയുള്ളൂ എന്നും വേണമെങ്കില്‍ മറ്റെവിടെയെങ്കിലും ചെന്ന് സാധനം വാങ്ങാം എന്നും ആയിരുന്നു സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ പ്രതികരണം.

ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. തുക ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം ഹര്‍ജി തീയതി മുതല്‍ 9 ശതമാനം പലിശ നല്‍കണമെന്നുമാണ് വിധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :