വരുന്നു കാലവര്‍ഷം...! മഴ കനക്കും, ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

രേണുക വേണു| Last Modified ബുധന്‍, 31 മെയ് 2023 (08:18 IST)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. വ്യാപകമായ ഇടിമിന്നലും കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം ശനിയാഴ്ചയോടെ എത്തുമെന്നാണ് പ്രവചനം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലിദ്വീപിലും എത്തും. കാലവര്‍ഷത്തിനു മുന്നോടിയായി വരും ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യത. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :