1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു

Idukki
തൊടുപുഴ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു. തൊടുപുഴ കരിങ്കുന്നത്താണ് നടുക്കുന്ന സംഭവമുണ്ടായത്. വീട്ടില്‍ അറ്റകുറ്റപ്പണിക്ക് വന്നയാളാണ് അതിക്രമം നടത്തിയത്. സംഭവത്തില്‍ കരിങ്കുന്നം സ്വദേശി വാഴമലയില്‍ വീട്ടില്‍ മനുവിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.
 
പീഡനത്തെ തുടര്‍ന്ന് അവശയായ നാല്‍പ്പത്താറുകാരിയെ അമ്മ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഈ മാസം നാലിനാണ് സംഭവമുണ്ടായത്. വീട്ടില്‍ ജോലിക്ക് വന്ന ഇയാള്‍ മുറിയില്‍ കിടക്കുകയായിരുന്ന 76-കാരിയെ പൂട്ടിയിട്ട ശേഷം ഇവരുടെ മകളായ നാല്‍പ്പത്തിയാറുകാരിയായ ഭിന്നശേഷിക്കാരിയെയാണ് ബലാത്സംഗം ചെയ്തത്.
അടുത്ത ലേഖനം
ചുട്ടുപ്പൊള്ളി തൃശൂര്‍; താപനില 42 ഡിഗ്രി സെല്‍ഷ്യസ് കടന്നു