ഇടുക്കിയില്‍ ശൈശവ വിവാഹം: 15 വയസുകാരിയെ 47 കാരന്‍ വിവാഹം കഴിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (18:58 IST)
സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ച് നല്‍കി. ഗ്രോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ശൈശവ വിവാഹം നടന്നത്. ഒരു മാസം മുമ്പാണ് വിവാഹം നടത്തിയത്. വിവാഹം മരവിപ്പിക്കാന്‍ ചൈള്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കോടതിയെ സമീപിച്ചു.

ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :