മലയാറ്റൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ചിറയിലേക്ക് വീണു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (19:47 IST)
മലയാറ്റൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ചിറയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസന്‍, മുരിക്കാശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. സംഘം നക്ഷത്ര തടാകം കാണാനെത്തിയവരായിരുന്നു ഇവര്‍. കാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന അഖില്‍ എന്നയാള്‍ രക്ഷപ്പെട്ടിട്ടുണ്ട്. കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ നിയന്ത്രണം നഷ്ടമായി ചിറയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രണ്ടുപേരും ശ്വാസം മുട്ടി മരണപ്പെടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :