തൊടുപുഴയില്‍ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (14:59 IST)
തൊടുപുഴയില്‍ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തൊടുപുഴ കൊല്ലപ്പള്ളി മാത്യൂസ് കെ ബാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് ആണ് മരിച്ചത്. 24 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിക്കാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവ സമയം ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഓഗസ്റ്റ് 18നായിരുന്നു വിവാഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :