സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (13:15 IST)
കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് അരീക്കാട് ആണ് സംഭവം നടന്നത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് കോഴികളെ ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ലോഡ് ഇറക്കി കൊണ്ടിരുന്ന ഷഫീക്കിന് മേലെ കോഴികളെ നിറച്ച പെട്ടികള്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.