തലശ്ശേരിയില്‍ അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (08:48 IST)
തലശ്ശേരിയില്‍ അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടി. കണ്ണൂര്‍ തലശേരി സ്വദേശികളായ ഇന്ദുലേഖയെയും മകള്‍ പൂജയെയും ആണ് യുവാവ് വീട്ടില്‍ കയറി വെട്ടിയത്. രണ്ടുപേരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയായ ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് ഇരുവരെയും വെട്ടിതെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :