സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; മാംസ വില്പന നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (08:21 IST)
സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ മാംസ വില്പന നിരോധിച്ചു. തൃശൂര്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ ഒരു സ്വകാര്യ ഫാമില്‍ ആണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ എല്ലാം കൊല്ലും.

ഇവയുടെ സംസ്‌കാരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു വേണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചിട്ടുണ്ട് സമീപപ്രദേശങ്ങളില്‍ പന്നിയിറച്ചി വില്‍ക്കുന്നതിനും വിലക്കുണ്ട്. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :