തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (13:37 IST)
തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍. തൃശ്ശൂര്‍ തിരുവല്ലമലയിലാണ് സംഭവം. അച്ഛനെയും അമ്മയെയും രണ്ടു മക്കളെയും ആണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ചോലക്കോട്ടില്‍ 47 കാരനായ രാധാകൃഷ്ണന്‍, ഭാര്യ 43 കാരിയായ ശാന്തി, മക്കളായ പതിനാലുകാരന്‍ കാര്‍ത്തിക്, ഏഴ് വയസ്സുകാരന്‍ രാഹുല്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :