കുട്ടിക്കാനത്ത് ടൂറിനെത്തിയ യുവാവ് റിസോര്‍ട്ടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ജൂലൈ 2022 (16:59 IST)
കുട്ടിക്കാനത്ത് ടൂറിനെത്തിയ യുവാവ് റിസോര്‍ട്ടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍. എറണാകുളം പള്ളുരുത്തി കണ്ണമാലി സ്വദേശി നിധിന്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് 11 അംഗ സംഘം കുട്ടിക്കാനത്ത് എത്തിയത്.

ഇന്നുരാവിലെ തിരികെ പോകാന്‍ നോക്കുമ്പോള്‍ നിധിന്‍ കുളത്തില്‍ വീണു കിടക്കുന്നതായാണ് കണ്ടെത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :