അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയിൽ സ്കൂളിൽനിന്നും മടങ്ങിയെത്തിയ പ്ലസ്‌ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച നിലയിൽ
- തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും 14 ദിവസം മുന്‍പ് തന്നെ രണ്ടു ഡോസ് കോവിഡ് വാക്സിന് നല്‍കും
- ഇ ശ്രീധരന് ഇത്രയും കാലം ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി: കിഫ്ബിയുടെ മറുപടി
- ഇന്ധന വില വർധന 13 ആം ദിവസം; സംസ്ഥാനത്ത് പെട്രോൾ വില 93 രൂപയിലേയ്ക്ക്
- സദാചാര ആക്ഷേപം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ മനംനൊന്ത് തീകൊളുത്തി മരിച്ചു
ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റുമരിച്ച നിലയില്‍
ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റുമരിച്ച നിലയില്‍. ബൈസണ്‍വാലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മ(17)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസിനു സമീപമാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി കത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടിയോടൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നതായാണ് വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.