തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും 14 ദിവസം മുന്‍പ് തന്നെ രണ്ടു ഡോസ് കോവിഡ് വാക്സിന്‍ നല്‍കും

ശ്രീനു എസ്| Last Modified ശനി, 20 ഫെബ്രുവരി 2021 (08:11 IST)
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ഇതിന്റെ ഭാഗമായി ഇലക്ഷന്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഫെബ്രുവരി 20നു മുന്‍പ് കളക്ടറേറ്റില്‍ ലഭ്യമാക്കാന്‍ എല്ലാ വകുപ്പുകളുടേയും ജില്ലാ മേധാവികാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പിനു 14 ദിവസം മുന്‍പു രണ്ടു ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിരിക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ജില്ലാ ഭരണകൂടം ശേഖരിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരം ആരോഗ്യ വകുപ്പിനു കൈമാറും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണു വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :