സദാചാര ആക്ഷേപം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ മനംനൊന്ത് തീകൊളുത്തി മരിച്ചു

ശ്രീനു എസ്| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (19:50 IST)
സദാചാര ആക്ഷേപത്തില്‍ മനംനൊന്ത് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. നെയ്യാറ്റിന്‍കരയില്‍ കുന്നത്തുകാല്‍ പഞ്ചായത്തിലെ നാറാണി സ്വദേശി അക്ഷരയാണ്(38) ചെയ്തത്. കഴിഞ്ഞദിവസം ഭര്‍ത്താവിനെ കാണാന്‍ സുഹൃത്ത് വരുകയും ഇത് വീട്ടമ്മയുമായി അവിഹിതമാണെന്ന് ചിലര്‍ പറയുകയും യുവാവിനെ തടഞ്ഞു നിര്‍ത്തുകയും ചെയ്തിരുന്നു.

ആക്ഷേപത്തില്‍ മനംനൊന്ത് അക്ഷര കൈ ഞരമ്പ് മുറിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവത്തിനു പിന്നില്‍ സദാചാര ഗുണ്ടായിസമാണെന്ന് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :