അനുബന്ധ വാര്‍ത്തകള്‍
- 'ഡേ നൈറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരിയ്ക്കില്ല, ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരും'
- ഒന്ന് ശ്രമിച്ചുനോക്കിയതാ, സ്റ്റീവ് സ്മിത്തിനെ 2.2 കോടിയ്ക്ക് ലഭിച്ചപ്പോൾ ശരിയ്കും ഞെട്ടി
- വാട്ട്സ് ആപ്പിനും ടെലഗ്രാമിനും ബദലായി കേന്ദ്ര സർക്കാരിന്റെ 'സന്ദേശ്'
- കിഫ്ബി കേരളത്തിനോട് ചെയ്യുന്ന ദ്രോഹം, കടമെടുത്ത കാശ് ആര് മടക്കിക്കൊടുക്കും: ഇ ശ്രീധരൻ
- എന്ത് കരാർ ? ആരൊപ്പിട്ടു ? പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ
ഇന്ധന വില വർധന 13 ആം ദിവസം; സംസ്ഥാനത്ത് പെട്രോൾ വില 93 രൂപയിലേയ്ക്ക്
തുടർച്ചയായ 13 ആം ദിവസവും മുടക്കമില്ലാതെ ഇന്ധന വില വർധിച്ചതോടെ പെട്രോൾ വില റെക്കോർഡിലേയ്ക്ക് കുതിയ്ക്കുന്നു. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് വർധിച്ചത്. ഇന്ധന വിലയിൽ ഏറ്റവും വൽകിയ പ്രതിദിന വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 93 രൂപയോട് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 92 രൂപ 62 പൈസയായി. 87 രൂപ 22 പൈസയാണ് ഡീസലിന് തിരുവനന്തപുരത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ 85 പൈസയായി ഉയർന്നു. ഡീസലിന് 85 രൂപ 45 പൈസ നൽകണം. ഈ മാസം മാത്രം ഡീസലിന് 4 രൂപ 30 പൈസയും, പെട്രോളിന് 3 രൂപ 87 പൈസയുമാണ് വർധിച്ചത്.