അനുബന്ധ വാര്‍ത്തകള്‍
- രണ്ടുകേന്ദ്രങ്ങളിലെ റീപോളിങ് ഇന്ന് നടക്കും
- ലാൻഡ് റോവർ ഡിഫൻഡറിന്റെ ഹൈബ്രിഡ് പതിപ്പ് ഉടനെത്തും; ബുക്കിങ് ആരംഭിച്ചു
- 48 എംപി ക്വാഡ് ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 6000 എംഎഎച്ച് ബാറ്ററി: റെഡ്മി നോട്ട് 9 പവർ വിപണീയിൽ
- ക്ലാസുകൾ ജനുവരിയിൽ ആരംഭിയ്ക്കും: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ
- 2021 Astrology Prediction: തുലാം രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !
ഫസ്റ്റ് ബെല്‍: ഡിസംബര്‍ 18 മുതല്‍ 24 വരെ പ്രത്യേക ക്രമീകരണം
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുള്ളതിനാല്‍ ഡിസംബര്‍ 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമേ (ഡിസംബര്‍ 20ഉം 24 ഉം) ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. പത്താം ക്ലാസുകാര്‍ക്ക് ഡിസംബര്‍ 24 മുതല്‍ 27 വരെ ക്ലാസുകള്‍ ഉണ്ടാവില്ല. ഇവര്‍ക്ക് ഡിസംബര്‍ 18 മുതല്‍ ഒരു ക്ലാസ് അധികമായി നല്‍കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഡിസംബര്‍ 18-ന് ശേഷം ജനുവരി 4-ന് മാത്രമേ ഉണ്ടാകൂ.
പ്ലസ്വണ് കുട്ടികള്‍ക്ക് ഡിസംബര്‍ 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്ലസ് വണ്ണിന് ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആയിരിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ കിളിക്കൊഞ്ചല്‍, ഹലോ ഇംഗ്ലീഷ്, ലിറ്റില്‍കൈറ്റ്സ് പരിപാടികള്‍ അതേപ്രകാരം സംപ്രേഷണം ചെയ്യും.
ഡിസംബര്‍ 25 മുതല്‍ 27 വരെ ആര്‍ക്കും ക്ലാസുകള്‍ ഉണ്ടാവില്ല. ഡിസംബര്‍ 28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. സമയക്രമവും ക്ലാസുകളും തുടര്‍ച്ചയായി firstbell.kite.kerala.gov.inല്‍ ലഭ്യമാക്കുന്നതാണ്.