1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala election news

രണ്ടുകേന്ദ്രങ്ങളിലെ റീപോളിങ് ഇന്ന് നടക്കും

Election
വയനാട് സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാര്‍ഡിലെ മാര്‍ബസേലിയസ് കോളേജ് ഓഫ് എജ്യുക്കേഷന്‍ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പര്‍ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാന്‍ കേന്ദ്രം വാര്‍ഡിലെ ജി.എച്ച്. സ്‌കൂള്‍ തൃക്കുളം ഒന്നാം നമ്പര്‍  ബൂത്തിലും റീപോളിംഗ് ഇന്ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
 
ഈ പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തകരാറിലായതിനാലാണ് റീപോളിംഗ് നടത്തുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് റീപോളിംഗ് നടത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഇടത് കൈയിലെ ചൂണ്ട് വിരലില്‍ പതിപ്പിച്ച മഷി മായാത്തത് കൊണ്ട് പകരം വോട്ടര്‍മാരുടെ ഇടത് കൈയിലെ നടുവിരലാണ്  മഷി കൊണ്ട് അടയാളം രേഖപ്പെടുത്തുക. വോട്ടെണ്ണല്‍ ഇന്ന് (18) വൈകുന്നേരം എട്ടിന് അതത് മുനിസിപ്പാലിറ്റി ഓഫീസുകളിലും നടത്തും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഫസ്റ്റ് ബെല്‍: ഡിസംബര്‍ 18 മുതല്‍ 24 വരെ പ്രത്യേക ക്രമീകരണം